ചെറുവത്തൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു

ചെറുവത്തൂർ: ഹോട്ടലിൽ ഗ്രൈൻ്ററിൽ നിന്നും ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. ആസാം സ്വദേശി ദുൽവർ ഹുസൈൻ (28) ആണ് മരിച്ചത്. ചെറുവത്തൂർ ബസ്‌സ്റ്റാന്റിന് സമീപത്തെ നീലഗിരി ഹോട്ടലിലായിരുന്നു അപകടം. അരി അരക്കുന്നതിനിടെ മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് ഇയാൾഹോട്ടലിൽ ജോലിക്കെത്തിയത്.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു






