ബാലസംഘം സ്ഥാപകദിനാഘോഷം: രാമന്തളിയിൽ ബാലസംഘം കാർണിവൽ

രാമന്തളി:
ഡിസംബർ 28 ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് ബാലസംഘം രാമന്തളി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർണിവൽ സംഘടിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ പി.വി. വിജയൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബാലസംഘം രാമന്തളി വില്ലേജ് പ്രസിഡന്റ് അക്ഷത് എസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത നാടൻപാട്ട് കലാകാരൻ അഖിൽ ചന്തേര കാർണിവൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം പയ്യന്നൂർ ഏരിയ പ്രസിഡന്റ് തീർത്ഥ, സിപിഐഎം രാമന്തളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. അനൂപ്, ബാലസംഘം രാമന്തളി വില്ലേജ് കമ്മിറ്റി സെക്രട്ടറി ദേവപ്രിയ, വില്ലേജ് കമ്മിറ്റി കൺവീനർ പ്രകാശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യൂണിറ്റുകളിൽ നിന്നുള്ള വിവിധ കലാപരിപാടികളും യൂണിറ്റുകളുടെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് കോർട്ടും കാർണിവലിന് നിറപ്പകിട്ടേകി.






