പി.പി.രാജൻ്റെ പ്രവർത്തനങ്ങൾ ജൈവവൈവിധ്യ പരിപാലനത്തിന് ഉദാത്ത മാതൃക – ഡോ: വി. ബാലകൃഷ്ണൻ.

പയ്യന്നൂർ: പരിസ്ഥിതി സംരക്ഷണത്തിന് പഞ്ചായത്ത് തലത്തിൽ ജൈവവിധ്യ പരിപാലന സമിതികൾ ഗൗരവമായി ഇടപെടണമെന്നും, ജൈവവിധ്യ രജിസ്റ്റർ സൂക്ഷിച്ച് ജൈവവൈവിധ്യ പരിപാലനം ഉറപ്പുവരുത്തണമെന്നും,
പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജൻ്റെ നേതൃത്വത്തിൽ കണ്ടൽ വനങ്ങളും ജൈവ വൈവിധ്യവും സംരക്ഷിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഉദാത്ത മാതൃകയാണെന്നും കേരള ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ: വി. ബാലകൃഷ്ണൻ പറഞ്ഞു. കുഞ്ഞിമംഗലം പുരുണിവയലിൽ കണ്ടൽവനങ്ങളും തണ്ണീർത്തടവും നികത്തിയത്തിനെതിരെ സുപ്രധാനമായ ഹൈക്കോടതി വിധി സമ്പാദിക്കുകയും കണ്ടൽ പുനഃസ്ഥാപനം ഉറപ്പാക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകൻ പി.പി.രാജന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ സുഹൃത് സംഘം നൽകിയ ഹരിതമർമരം സ്നേഹാദരം പരിപാടിയിൽ മുഖ്യാഥിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സർക്കാർ വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങളാണ് രാജേട്ടനെ പോലെയുള്ള വ്യക്തികളും ജനകീയ കൂട്ടായ്മകളും ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിമംഗലം പുരുണിവയലിൽ കണ്ടൽ പുനഃസ്ഥാപനം ഉറപ്പുവരുത്താൻ പി.പി.രാജൻ നേടിയെടുത്ത ഹൈക്കോടതി വിധി ശ്രദ്ധേയമാണെന്നും ഇത് ഭാവിയിൽ കണ്ടൽ വന തണ്ണീർത്തട സംരക്ഷത്തിന് ഏറെ പ്രയോജന ചെയ്യുമെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച മുഖ്യാതിഥി എ സി എഫ് സോഷ്യൽ ഫോറസ്ട്രി കണ്ണൂർ എം. രാജീവൻ അഭിപ്രായപ്പെട്ടു.
മുഖ്യാതിഥികളായ ഡോ: വി. ബാലകൃഷ്ണൻ, ശ്രീ എം. രാജീവൻ എന്നിവർ
പി.പി.രാജനെ ഷാൾ അണിയിച്ചു. സുഹൃത്ത് സംഘത്തിൻ്റെ സ്നേഹോപഹാരം ഡിസൈനർ ദ്വിജിത് സി.വി വരച്ച ക്യാരിക്കേച്ചർ മുഖ്യാതിഥികൾ ചേർന്ന് പി.പി.രാജന് കൈമാറി.
സംഘാടകസമിതി കൺവീനറും പയ്യന്നൂർ കോളേജ് പി ജി ബോട്ടണി വിഭാഗം തലവനുമായ ഡോ: രതീഷ് നാരായണൻ ആമുഖ ഭാഷണം നടത്തി.
പി.പി.രാജൻ മറുപടി പ്രസംഗം നടത്തി. പയ്യന്നൂർ കോളേജ് 72 ബാച്ച് പ്രീഡിഗ്രി സുഹൃത്തുക്കൾ പി.പി.രാജനെ ഷാൾ അണിയിച്ചു.
പി.പി.രാജൻ്റെ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പ
രമിത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. തുടർന്ന്
ജോൺസൺ പുഞ്ചക്കാട് പുല്ലാങ്കുഴൽ വാദനവും ഉണ്ടായിരുന്നു.






