വ്യാജ സന്ദേശം നൽകി പോലീസിനെ കബളിപ്പിച്ചതിന് കേസ്

വളപട്ടണം : അനധികൃതമായി മണൽ കടത്തുന്നുണ്ടെന്ന് നിരന്തരം പോലീസ് സ്റ്റേഷനിലേക്കും 112 ലെ ഓഫീസർക്കും വ്യാജ സന്ദേശം നൽകി കബളിപ്പിച്ചതിന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 11 മണി മുതൽ 26 ന് പുലർച്ചെ 2.30 മണി വരെയായിരുന്നു സംഭവം. പാപ്പിനിശേരി മാങ്കടവ് ഭാഗത്ത് നിന്നും അനധികൃതമായി പൂഴി കടത്തുന്നുണ്ടെന്ന് ഫോൺ നമ്പറുകളിൽ നിന്നാണ് നിരന്തരം സന്ദേശം പോലീസിലേക്ക് വന്നത്. സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ബാബു അപ്പാനിയുടെയും സംഘത്തിൻ്റെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.






