LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ക്രിസ്മസ് കരോളിന് പടക്കം പൊട്ടിച്ചതിന് മർദ്ദനം ഏഴുപേർക്കെതിരെ കേസ്

img_9163.jpg
Spread the love

എടക്കാട് : ക്രിസ്മസ് കരോളിൻ്റെ ഭാഗമായി കുട്ടികൾ റോഡരികിൽ വെച്ച് പടക്കം പൊട്ടിച്ച വിരോധത്തിൽ മർദ്ദിക്കുകയും കല്ലുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഏഴു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. ചാല ഈസ്റ്റിലെ കെ ശ്രീ നന്ദിൻ്റെ പരാതിയിലാണ് ചെമ്പിലോട് ചൂളയിലെ സാബു, നിഖിൽ, ഡിപിൻ, നിഥിൻ,എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 23 ന് രാത്രി 8 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. കോയോട് ചൂളവെങ്കിലോട് വായനശാലയ്ക്ക് സമീപം വെച്ച് ക്രിസ്മസ് കരോളിൻ്റെ ഭാഗമായി റോഡരികിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെ പരാതിക്കാരനെയും സുഹൃത്തുക്കളായ അനുഗ്രഹ്, രാജ്ശേഖർ, ദേവനന്ദ് എന്നിവരെ പ്രതികൾ തടഞ്ഞുവെച്ച് കൈ കൊണ്ടും മുഖത്തും പുറത്തും അടിക്കുകയും കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!