ട്രാൻസ്ഫോർമർ ഇടിച്ച് തകർത്ത സ്വകാര്യ ബസ്ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: ആശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ എം.എ അനിഷിൻ്റെ പരാതിയിലാണ് കെ എൽ. 59.എഫ്. 5656 നമ്പർ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 15 ന് രാവിലെ 7.30 മണിക്കാണ് സംഭവം കണ്ണൂർ പാമ്പൻ മാധവൻ റോഡിൽ കണ്ണൂർ നഴ്സിംഗ് ഹോം സമീപത്തെ ട്രാൻ സ്ഫോർമറിന് ഇടിച്ചാണ് അപകടം വരുത്തിയത്. സംഭവത്തിൽ 40,585 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






