തടവുകാരൻ ചികിത്സക്കിടെ മരിച്ചു

കണ്ണൂർ.സെൻട്രൽ ജയിലിലെ തടവുകാരൻ ചികിത്സക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. കാസറഗോഡ് ബേഡകം പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിലെ പ്രതി കോഴിക്കോട് കല്ലായി സ്വദേശി ജോൺ ബി. മത്തായി ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബർ 29 മുതൽ വയറിന് അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജയിൽ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






