LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ദേശോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയം നാടകോത്സവം ഡിസം.27 മുതൽ 31 വരെ

e920dedf-92e7-49f1-9f4e-8020ceeb3222.jpg
Spread the love

പയ്യന്നൂർ:കാനായി ദേശോദ്ധാരണ വായനശാല ആൻ്റ് ഗ്രന്ഥാലയം
നാടകോത്സവം 2025 ഡിസംബർ 27 മുതൽ 31 വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി സംഘടിപ്പിച്ചു വരുന്ന പ്രൊഫഷണൽ നാടകോത്സവം.അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറ്റാൻ ഗ്രന്ഥാലയത്തിന് കഴിയുന്നു. ഈ വർഷംഡിസംബർ 27 മുതൽ 31 വരെ നാടകോത്സവം. ഡിസംബർ 27 ന് ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ചേറ്റൂർ വാസുദേവൻനമ്പൂതിരി സ്മാരക ഓഡിറ്റോറിയത്തിൽ സംഘാടക സമിതി ചെയർമാൻ പി ഗംഗാധരന്റെ അധ്യക്ഷതയിൽ കല്യാശേരി എം എൽ എ എം . വിജിൻനാടകോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ മുൻ ചെയർപേഴ്സൺ കെ വി ലളിത മുഖ്യാതിഥി ആയിരിക്കും.നഗരസഭ കൗൺസിലർമാരായ എസ് വി രമേശൻ, പി പി സീത, വായനശാല മൂൻ പ്രസിഡണ്ട് ഇ ടി പത്മനാഭൻ എന്നിവർ ആശംസകളർപ്പിക്കും. സംഘാടക സമിതി ജനറൽ കൺവീനർ സി മധുസൂദനൻമാസ്റ്റർ സ്വാഗതവും ജോ.കൺവീനർ എം ചന്ദ്രൻ നന്ദിയും പറയും.തുടർന്ന് അയനം നാടകവേദിയുടെ ഒറ്റമുറിയിലെ പെൺകുട്ടി എന്ന നാടകം അരങ്ങിലെത്തും.

രണ്ടാം ദിവസമായ ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഇ പി നാരായണൻ സ്മാരക ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ സാരഥി യുടെ നവജാത 84 വയസ്സ് എന്ന നാടകം അരങ്ങേറും.

മൂന്നാം ദിവസമായ ഡിസംബർ 29 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വടക്കേടത്ത് രാമൻ ആന്റ് തെക്കാണ്ടത്തിൽ മാതി സ്മാരക ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ഗാന്ധാരയുടെ ബി സി 321 മഗധ എന്ന നാടകം അരങ്ങിലെത്തും.

നാലാം ദിവസമായ ഡിസംബർ 30 ന് ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് കെ യം കല്യാണിക്കുട്ടി സ്മാരക ഓഡിറ്റോറിയത്തിൽ വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ കാഴ്ചബംഗ്ലാവ് എന്ന നാടകം അരങ്ങേറും.

സമാപന ദിവസമായ ഡിസംബർ 31 ന് ബുധനാഴ്ച വൈകുന്നേരം 6.30 മണിക്ക് സമാപന പരിപാടി ടി കെ കുഞ്ഞിരാമൻനായരുടേയും ചേറ്റൂർ ദാമോദരൻനമ്പൂതിരി യുടേയും പേരിലുള്ള ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ യുവജന കമ്മീഷൻ ചെയർമാൻ അഡ്വ.സരിൻശശി യുടെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർമാരായ പി സുരേഷ്, എൻ പി റീന, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ, വായനശാല മുൻ പ്രസിഡണ്ട് വി വി ഗിരീഷ്കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. വായനശാല സെക്രട്ടറി സി ആർ പ്രജീഷ് സ്വാഗതവും സി വി തമ്പാൻമാസ്റ്റർ നന്ദിയും പറയും. തുടർന്ന് 8 മണിമുതൽ ഗ്രാമോത്സവം നൃത്ത നൃത്ത്യങ്ങൾ നടക്കും. 9.30 മുതൽ ന്യു ഇയർ പ്രോഗ്രാമിന്റെ ഭാഗമായി താവം ഗ്രാമവേദി അവതരിപ്പിക്കുന്ന വടക്കാങ്ങര പെരുമ എന്ന നാടൻപാട്ട് പരിപാടി നടക്കും.
വാർസമ്മേളനത്തിൽ
പി ഗംഗാധരൻ ( സംഘാടക സമിതി ചെയർമാൻ), സി മധുസൂദനൻ മാസ്റ്റർ (ജനറൽ കൺവീനർ), സി ആർ പ്രജീഷ് (വായനശാല സെക്രട്ടറി), എം ചന്ദ്രൻ(ജോ.കൺവീനർ),കെ വി രാജീവൻ(സംഘാടക സമിതി ജോ കൺവീനർ), പി കെ പത്മനാഭൻമാസ്റ്റർ (വായനശാല ജോ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!