LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

4-ാമത് സംസ്ഥാന പവർ ഫസ്റ്റ് -2025 ഡിസംബർ 26 ന് പയ്യന്നൂരിൽ

fb430cec-a0e4-461d-be17-d313e3efc57a.jpg
Spread the love

പയ്യന്നൂർ : മാർഷൽ ആർട്ട്സ്, യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമിയുടെ നേതൃത്വത്തിൽ നാലാമത് സംസ്ഥാന പവർ ഫെസ്റ്റ് -2025 ഡിസംബർ 26ന് പയ്യന്നൂരിൽ നടക്കും. പി പി നാരായണൻ ഗുരുക്കൾ സ്മാരക കളരിത്തട്ടിൽ (പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനം) നടക്കുന്ന ഫെസ്റ്റ് 26ന് വെള്ളിയാഴ്ച വൈകുന്നേരം6.30 മണിക്ക് ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി പി.സന്തോഷ് അധ്യക്ഷത വഹിക്കും. കൗൺസിലർ പി.ശ്യാമള മുഖ്യാതിഥിയാകും. കൗൺസിലർമാരായ എം.പ്രദീപൻ, കെ.വി.മോഹനൻ, എൻ.വി.സുമ, ദിവ്യ കരിപ്പത്ത്, സി.എം.നിഖിൽ, കേരള പോലീസ് ഹൗസിങ് കോ – ഓപ്പറേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.വി.പ്രദീപൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ, ടെമ്പിൾ ബ്രദേഴ്സിലെ ടി.എ. മാധവൻ എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ ഡി.സുനിൽ സ്വാഗതവും ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഹരിഹർ കുമാർ നന്ദിയും പറയും. തുടർന്ന് മത്സരം നടക്കും. 20,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാന തുക. ആറ് ടീമുകൾ പങ്കെടുക്കും. കളരിപയറ്റ് പ്രദർശന മത്സരവും ഉണ്ടായിരിക്കും.സമാപന സമ്മേളനം അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്യും. പവർ ഫെസ്റ്റ് ചെയർമാൻ പി.എ.സന്തോഷ് അധ്യക്ഷത വഹിക്കും. അഡ്വ. ശശി വട്ടക്കൊവ്വൽ എം.പ്രസാദ്, പി.യു. രാജൻ, പി.രവീന്ദ്രൻ, അനിൽ പുത്തലത്ത്, വി.പി. സുരേഷ്, രാജു അത്തായി, രാജീവൻ അത്തായി, കെ.വി.സുനിൽ കുമാർ എന്നിവർ പ്രസംഗിക്കും. അക്കാദമി പ്രസിഡൻ്റ് വി.നന്ദകുമാർ സ്വാഗതവും പവർ ഫെസ്റ്റ് കോ ഓർഡിനേറ്റർ കെ. വൈശാഖ് നന്ദിയും പറയും. പവർ ഫെസ്റ്റിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി ഡിസംബർ 25ന് വ്യാഴാഴ്ചവൈകുന്നേരം5 മണിക്ക് ബൈക്ക് റാലി പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ നിന്നുആരംഭിക്കും. വാർത്താ സമ്മേളനത്തിൽ പി.എ.
സന്തോഷ്, ഡി .സുനിൽ, മധു ഒറിജിൻ,വൈശാഖ് ഗുരുക്കൾ, ബാബു കെ വി,ടി രവീന്ദ്രൻ,രവീന്ദ്രൻ കേളോത്ത് എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!