അക്രമത്തിനെതിരെ പ്രതിഷേധ വിശദീകരണ യോഗം

കാങ്കോൽ :തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎം നടത്തിയ അക്രമത്തിനെതിരെ കാങ്കോൽ – ആലപ്പടമ്പ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ വിശദീകരണയോഗം നടത്തി. ഏറ്റു കുടുക്ക ടൗണിൽ വെച്ച് യു ഡി എഫ് ചെയർമാൻ എ വി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡൻറ് പി. വിജയൻ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വൈശാഖ് ഏറ്റുകുടുക്ക, ദിലീപ് കുമാർ, ഷിജു വാഴയിൽ,പി. രജനി, ധനേഷ് ചീമേനി, നിഷ പുത്തൂർ, സുനിത പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.






