മുസ്‌ലിം ജമാഅത്ത് ജില്ലാ സന്ദേശ പ്രചാരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം

ഇരിട്ടി : കേരള മുസ്‌ലിം ജമാ അത്ത് കേരളയാത്രയുടെ പ്രചാരണാർഥം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദക്ഷിണമേഖല സന്ദേശപ്രചാരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി. പയഞ്ചേരി മുക്കിൽ സോൺ നേതാക്കൾ സ്വീകരിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി അഷ്റഫ് സഖാഫി കടവത്തൂർ ഉദ്ഘാടനം ചെയ്തു. യൂസഫ് ദാരിമി അധ്യക്ഷനായിരുന്നു. അബ്ദുൾ റഷീദ് സഖാഫി സന്ദേശ ഭാഷണം നടത്തി.
സയ്യിദ് ആറ്റക്കോയ തങ്ങൾ, ഹാമിദ് ചൊവ്വ, മുഹമ്മദ് മിസ്ബാഹി ചൊക്ലി, റസാഖ് മാണിയൂർ, നവാസ് കൂരാറ, റഫീക്ക് അണിയാരം, അബ്ദുൾ റഹ്മാൻ സഖാഫി, എസ്.എം. മുഹമ്മദലി മാസ്റ്റർ, പി.കെ.അബ്ദുൾ റഹ്മാൻ, അഷ്റഫ് സഖാഫി കാടാച്ചിറ, സലാം സഖാഫി കൂത്തുപറമ്പ്, സി.സാജിദ് തുടങ്ങിയവർ സംസാരിച്ചു.






