ദൃശ്യ പയ്യന്നൂർ നാടകോത്സവത്തിന് തുടക്കമായി

.
പയ്യന്നൂർ : ദൃശ്യ പയ്യന്നൂരിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തിന് തുടക്കമായി. പയ്യന്നൂർ ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കെ. കമലാക്ഷൻ്റെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.വി പി സന്തോഷ്, ശശിധരൻ കാട്ടൂർ , കെ. ശിവകുമാർ ,അഡ്വ.കെ. വി. ഗണേശൻ എന്നിവർ സംസാരിച്ചു. തുടർന്ന്ഗാന്ധിഭവൻ തിയേറ്റേർസ് പത്തനാപുരത്തിൻ്റെ ഗാന്ധി നാടകം അരങ്ങേറി. 23 ന്ചൊവ്വാഴ്ച രാത്രി 7 മണിക്ക് മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റേഴ്സിന്റെ ക്ലാവർ റാണി അരങ്ങേറും.






