കേരളയാത്രജില്ലാ പ്രചരണജാഥ പ്രയാണം തുടങ്ങി

പയ്യന്നൂർ: കേരള മുസ്‌ലിം ജമാഅത്ത് ജനുവരി 1 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് 17 ന് തിരുവനന്തപുരത്ത്‌സമാപിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സന്ദേശ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്നും പ്രയാണം തുടങ്ങി.
കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ. പി. അബൂബക്കർ മൗലവി ജാഥാ ക്യാപ്റ്റൻ അലി കുഞ്ഞി ദാരിമിക്ക് പതാകനൽകി ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തിൽ പ്രമേയ പ്രഭാഷണം ഫിർദൗസ് സഖാഫി, മർസൂഖ് സഅദി എന്നിവർ നടത്തി. സമസ്ത മുശാവാ അംഗങ്ങളായ എം.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പി.പി.അബ്ദുൽ ഹക്കീം സഅദി എന്നിവർ പ്രസംഗിച്ചു
അബ്ദു റഷീദ് ദാരിമി,സി.കെ എം അശ്റഫ് മൗലവി റഫീഖ് അമാനി, സകരിയ മാസ്റ്റർ, അബ്ദു റഹീം, നിസാർ അതിരകം , ഖാദർകുട്ടി വയക്കര, ഇസ്മായിൽ എം.ടി പി. ആസാദ് സഖാഫി എന്നിവർ സംബന്ധിച്ചു.






