ജുമാ മസ്ജിദിൽ നിന്നും പണം കവർന്നു.

ബദിയടുക്ക : ജുമാ മസ്ജിദിനോട് ചേർന്നുള്ളഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചു മോഷണം. അലമാരയിൽ സൂക്ഷിച്ച ഭണ്ഡാരത്തിലെ 15,000 രൂപ കവർന്നു. എൻമകജെ ബദ്രം പള്ളത്തെ ബദർ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. തുടർന്ന് പള്ളി ഭാരവാഹി ബദ്രം പള്ളത്തെ ഷാഹുൽ ഹമീദ് ബദിയടുക്ക പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






