കാർ കത്തിനശിച്ചു.

കൊട്ടിയൂർ : കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഡോ. നവാസാണ് കാർ ഉപയോഗിക്കുന്നത്. സഹോദരൻ നിയാസ് അലിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. പേരാവൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.






