227.3 ഗ്രാംസ്വർണ്ണം ബാങ്കിലെ ലോക്കർ പരിശോധനയിൽ മുക്കുപണ്ടം

മഞ്ചേശ്വരം : ബേങ്ക് ലോക്കറിൽ സൂക്ഷിച്ച 227.3 ഗ്രാം സ്വർണ്ണം മാറ്റി മുക്കുപണ്ടം തിരുകി കയറ്റി ബേങ്കിനെ വഞ്ചിച്ചുവെന്ന പരാതിയിൽ മഞ്ചേശ്വരംപോലീസ് കേസെടുത്തു. മംഗൽ പാടിയിലെ കർണ്ണാടക ബേങ്ക് ശാഖയിലാണ് സംഭവം. ഇക്കഴിഞ്ഞ നവംബർ 26 നും ഈ മാസം 6 നുമിടയിലാണ് സംഭവം. ബാങ്ക് ലോക്കർ പരിശോധനയിലാണ് മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് കർണ്ണാടക ബേങ്ക് മംഗലാപുരം ഡെപ്യൂട്ടി റീജിയണൽ ഹെഡ് ശ്രീഷ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. 31,50,000 രൂപയുടെ സ്വർണ്ണ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






