കരിവെള്ളൂർ രക്ത സാക്ഷി ദിനം നാളെ

കരിവെള്ളൂർ:
ജന്മിനാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെയും, ഭൂമിക്കും ഭക്ഷണത്തിനും പിറന്നമണ്ണിൽ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശത്തിനുമായി പൊരുതി ജീവൻ ബലിയർപ്പിച്ച അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വീരേതിഹാസങ്ങളിൽ ആവേശോജ്ജ്വലമായ അധ്യായം രചിച്ച കരിവെള്ളൂർ രക്തസാക്ഷികളുടെ 79-ആം വാർഷിക ദിനം നാളെ (ഡിസംബർ 20, ശനി) കരിവെള്ളൂരിൽ സമുചിതമായി ആചരിക്കും.
വൈകുന്നേരം നാലുമണിക്ക് സമരസ്മരണ പുതുക്കി കുണിയൻ സമരഭൂമിയിൽ നിന്ന് ചുവപ്പ് വളണ്ടിയർ മാർച്ചും, തുടർന്ന് ഓണക്കുന്ന് ബസാർ കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും സംഘടിപ്പിക്കും.
ശേഷം കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നടക്കുന്ന പൊതു സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി സ: എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ കെ. നാരായണൻ അധ്യക്ഷത വഹിക്കും.
പൊതു സമ്മേളനത്തിൽ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ, എം. രാജഗോപാലൻ എം.എൽ.എ, ടി.ഐ. മധുസൂദനൻ എം.എൽ.എ, കെ.കെ. രാഗേഷ്, എൻ. സുകന്യ ടീച്ചർ, കെ.വി. ബാബു, അഡ്വ. പി. സന്തോഷ്, വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിക്കും.






