കെപിഎസ്ടിഎ ജില്ലാ സമ്മേളനം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം

കണ്ണൂർ : ചക്കരക്കല്ലിൽ 2026 ജനുവരി എട്ട്, ഒൻപത്, 10, 11 തീയതികളിൽ നടക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു. ടി.ഒ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരുണ, സംസ്ഥാന സെക്രട്ടറി പി.പി, ഹരിലാൽ, ജില്ലാ സെക്രട്ടറി ടി.വി. ഷാജി, ജില്ലാ ഖജാൻജി രജീഷ് കാളിയത്താൻ, മുണ്ടേരി ഗംഗാധരൻ, കെ. മുസ്തഫ, എം.വി. സുനിൽകുമാർ, കെ. ദീപ, കെ.കെ. അനീശൻ, സി.വി.എ. ജലീൽ, ദീപക് തയ്യിൽ,
എം.സി. രേഷ് കുമാർ, സി. മിഥുൻ, വിനോദ് പരിയാരം എന്നിവർ സംസാരിച്ചു.






