വി എൻ. എരിപുരത്തെ അനുസ്മരിച്ചു.

പയ്യന്നൂർ:വി എൻ എരിപുരം പുതു തലമുറ മാതൃകയാക്കേണ്ട നേതാവ് എന്ന് കെ പി സി സി മെമ്പർ എം പി ഉണ്ണികൃഷ്ണൻ . ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ടായിരുന്ന വി എൻ എരിപുരത്തിന്റ ആറാം ചരമ വാർഷിക ദിനാചരണം ഗാന്ധിമന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെകട്ടറിമാരായ എം കെ രാജൻ,എ പി നാരായണൻ,മധു എരമം, കെ കെ ഫൽഗുണൻ,എ രൂപേഷ്, പിലാക്കൽ അശോകൻ, കെ ടി ഹരീഷ്, വി വി ഉണ്ണികൃഷ്ണൻ, എം ഇ ദാമോദരൻ നമ്പൂതിരി, കെ പി മോഹനൻ, വി എം പീതാംബരൻ, കെ വി ഭാസ്കരൻ, എൻ. ഗംഗാധരൻ, പി കെ ദിനൂപ്,ഇ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.






