പാനൂർ പാറാട് അക്രമം: എട്ട് ലീഗ് പ്രവർത്തകരും അഞ്ച് സിപിഎം പ്രവർത്തകരും അറസ്റ്റിൽ

ആകെ അറസ്റ്റുകൾ 20
പാനൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂർ പാറാട് നടന്ന വിജയാഘോഷത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 13 പേർ കൂടി അറസ്റ്റിലായി. എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകരും അഞ്ച് സിപിഎം പ്രവർത്തകരുമാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
അറസ്റ്റിലായ മുസ്‌ലിം ലീഗ് പ്രവർത്തകർ:
• ഹിജാസ് (18) – പുത്തൂർ, പുല്ലമ്പ്രകണ്ടി
• ഷാദിൽ (18) – തുണ്ടിയിൽ
• അൻസാഫ് (18) – ഒടക്കാത്ത്
• റിയാസ് (36) – കൈവേലിക്കലിലെ പിലാവുള്ളതിൽ
• സൽമാനുൽ ഫാരിസ് (24)
• അബ്ദുൽകരീം (34) – പാറമ്മൽ
• സമൽ (19) – തുവ്വക്കുന്ന്, ചാലിൽ
• മുഹമ്മദ് (32) – പുത്തൻപുരയിൽ
അറസ്റ്റിലായ സിപിഎം പ്രവർത്തകർ:
• അതുൽ (33) – തുവ്വക്കുന്ന്, കുങ്കിച്ചിന്റവിട
• ശ്രീജിൽ (28) – പട്ടർവലിയത്ത്
• ശരത്ത് (29) – പാറാട്, മൊട്ടേമ്മൽ
• അശ്വന്ത് (25) – പുത്തൂർ, കല്ലായിന്റവിട
• ശ്രേയസ് (26) – നൂഞ്ഞമ്പ്രം, ശ്രുതിലയം
അറസ്റ്റിലായ സിപിഎം പ്രവർത്തകരായ അഞ്ചുപേരെ കൂത്തുപറമ്പ് എസിപി സ്ക്വാഡും കൊളവല്ലൂർ പോലീസും ചേർന്ന് മൈസൂരുവിൽ നിന്നാണ് പിടികൂടിയത്.
പ്രതികൾ വടിവാൾ വീശി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഇതിന് മുമ്പ് സിപിഎം പ്രവർത്തകരായ സച്ചിൻ, ജീവൻ, റനീഷ്, ശ്രീജു, അമൽ, ആഷിഖ്, സൗരവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറാട് അക്രമവുമായി ബന്ധപ്പെട്ട് 100-ലധികം പേർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ്, കൂത്തുപറമ്പ് എസിപി എം.പി. ആസാദ്, കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ഷാജു എന്നിവരുടെ നിർദേശപ്രകാരം കമ്മിഷണർ സ്ക്വാഡ്, കൂത്തുപറമ്പ് എസിപി സ്ക്വാഡ്, കൊളവല്ലൂർ പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.






