പുസ്തകം പ്രകാശനം ചെയ്തു

തിരു:തിരുവനന്തപുരത്തു നടക്കുന്ന 30-ാംമത്
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ
പ്രൗഢമായ ചടങ്ങിൽ ബാലകൃഷ്ണൻ കൊയ്യാൽ എഡിറ്റ് ചെയ്ത് സമയം ബുക്സ് പ്രസിദ്ധീകരിച്ച
Ritwik Ghatak – The Unyielding Visionary – എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ
പ്രകാശനം നടന്നു.
IFFK ഓപ്പൺ ഫോറം വേദിയിൽ വെച്ച്
ലോക പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് പുസ്തകം പ്രകാശനം ചെയ്തു.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ
ടി.വി.ചന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ
ചലച്ചിത്ര സംവിധായകൻ
കമൽ, ചലച്ചിത്ര സംവിധായകൻ, FFSI സാരഥി വി.കെ.ജോസഫ്, പ്രേമേന്ദ്ര മജുംദാർ, ചലച്ചിത്ര വിമർശകൻ, ജി.പി.രാമചന്ദ്രൻ, ലതിക, മധു ജനാർദ്ദനൻ തുടങ്ങിയവർ സംബന്ധിച്ചു.






