പോലീസ് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

കുത്തുപറമ്പ :പോലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത് പരിക്കേൽക്കാനിടയായ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കുറ്റിക്കാട് മൂരിയാട് സ്വദേശികളായ പി.കെ. റംഷാദ് (38), എം.റംനേഷ് (39) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 3.40 മണിക്ക് മൂര്യാട് ജംഗ്ഷനിൽ വെച്ച് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക് തർക്കത്തിൽ ഏർപ്പെട്ട പ്രതികളെ സംഘർഷം ഒഴിവാക്കുന്നതിനായി കസ്റ്റഡിയിലെടുത്ത പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്ന ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറിനെ പ്രതികൾ പിടിച്ചു തള്ളി ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും വീഴ്ചയിൽ ഇൻസ്പെക്ടറുടെ മുഖം ചുവരിലിടിച്ച് ചുണ്ടിന് പരിക്കു പറ്റുകയും ചെയ്തു . പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പരിക്കേറ്റ ഇൻസ്പെക്ടർ കൂത്തുപറമ്പ് ആശുപത്രിയിൽ ചികിത്സ തേടി.






