മുണ്ടേരിയിൽ വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

മുണ്ടേരി: വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കൊട്ടാനിച്ചേരി വാഴയിൽ ഹൗസിലെ കുഞ്ഞമ്പുവിന്റെ മകൻ വാഴയിൽ ഗിരീശൻ (56) ആണ് മരിച്ചത്.
ഇന്ന് (ഡിസംബർ 11, 2025) രാവിലെ ഏകദേശം 10 മണിയോടെയായിരുന്നു അപകടം. വീട്ടിലെ ടെറസിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ ഗിരീശനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: കെ.പി. ഗിനില.






