വോട്ടർ ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു; കണ്ണൂർ മൊറാഴയിലാണ് ദാരുണസംഭവം


കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കവേ കണ്ണൂരിൽ ദാരുണ സംഭവം. വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
ധർമ്മശാല, ഒഴക്രോത്ത് സ്വദേശിയായ കെ.പി. സുധീഷ് കുമാർ (48) ആണ് മരിച്ചത്.
പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെയാണ് സുധീഷ് കുമാർ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൊറാഴ സൗത്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ലോട്ടറി വിൽപനക്കാരനായ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
വോട്ടെടുപ്പിനിടെയുണ്ടായ ഈ അപ്രതീക്ഷിത മരണം പ്രദേശവാസികളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിലും ഞെട്ടലുളവാക്കി.






