ചെറുകുന്ന് താവത്ത് ആക്രികടയിൽ വൻ തീപിടുത്തം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

പഴയങ്ങാടി: ചെറുകുന്ന് താവം പുഴക്കരയിലെ ആക്രി കടയിൽ വൻ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം. ബുധനാഴ്ച ഉച്ചക്ക് 12.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ പടർന്നതിനാൽ പയ്യന്നൂർ, കണ്ണൂർ തളിപ്പറമ്പ എന്നിവിടങ്ങളിൽ നിന്നായി എത്തിയ നാലു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം
വൈകുന്നേരം3.30 മണി വരെ പ്രയത്നിച്ചാണ് തീയണച്ചത്. താവത്തെ വെളുത്തേരി ഹൗസിൽ ലത്തീഷിൻ്റെ ഉടമസ്ഥതയിലുള്ള ടി വി എം.സ് ക്രാപ്സിലാണ് തീപിടുത്തമുണ്ടായത്. പുഴക്കരക്കടുത്ത് കൂട്ടിയിട്ടസാധനങ്ങൾക്കാണ് ആദ്യം തീപിടുത്തമുണ്ടായത് തുടർന്ന് തീയും പുകയും പടർന്നതോടെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു പയ്യന്നൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ്,അസി. സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ പി.വി. ദയാൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും തളിപ്പറമ്പിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ അഭിനേഷ് ഡ്രൈവർ വൈശാഖ് എന്നിവരടങ്ങിയ ഒരു യൂണിറ്റും കണ്ണൂരിൽ നിന്നുമെത്തെത്തിയ മറ്റൊരു യൂണിറ്റും ചേർന്നാണ് 2.30 മണിക്കൂർനേരത്തെ ശ്രമഫലമായി തീയണച്ചത്. ഇതിനിടെ ഫയർഫോഴ്സ് സംഘംപുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്തു.തക്ക സമയത്ത് ഫയർ ഫോഴ്സ് സംഘമെത്തിയതിനാൽ ഷെഡിൽ സൂക്ഷിച്ച സാധനങ്ങൾക്ക് തീ പടരുന്നത് തടയാൻ സാധിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.






