യുവാവിനെ ആക്രമിച്ച മൂന്നു പേർക്കെതിരെ കേസ്

രാജപുരം. കുടുംബപരമായ വിരോധം വെച്ച് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി യുവാവിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. പനത്തടി അച്ചാംപാറയിലെ കെ.രമേഷ് (40) നെയാണ് ആക്രമിച്ചത്. പരാതിയിൽ അച്ചാംപാറയിലെ ഗിരീഷ് , പനത്തടി വഴക്കോലിലെ ഗോവിന്ദൻ, ഗിരീഷ് എന്നിവർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ഈ മാസം ആറാം തീയതി വൈകുന്നേരം 6 മണിക്കാണ് സംഭവം. മുൻവിരോധം വെച്ച് വീട്ടു മുറ്റത്തേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ പരാതിക്കാരനെ തടഞ്ഞു നിർത്തി കമ്പിവടി കൊണ്ട് കൈക്കും കാലിനും അടിച്ചും വയറിന് ചവിട്ടിയും കഴുത്തിന് കുത്തി പിടിച്ചും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.അതേ സമയം വീട്ടു മുറ്റത്തേക്ക് അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞ രമേഷിനോട് ചീത്തവിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ അച്ചാംപാറയിലെ രമേഷും കൂടെയുണ്ടായിരുന്ന രാമചന്ദ്രനും വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി ചീത്തവിളിച്ച് കോടാലികാണിച്ച് ഭീഷണിപ്പെടുത്തിയെന്ന അച്ചാംപാറയിലെ ഗിരിജ (53)യുടെ പരാതിയിൽ രമേഷിനും രാമചന്ദ്രനുമെതിരെയും രാജപുരം പോലീസ് കേസെടുത്തു.






