കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ടബൈക്ക് മറിഞ്ഞ് ഹോംഗാർഡിന് പരിക്ക്

പയ്യന്നൂർ. കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ്
ഹോം ഗാർഡിന് സാരമായി പരിക്കേറ്റു.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന
പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പയ്യന്നൂർ തെരു സ്വദേശി ടി.വി.ബാബു (56) വിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപത്താണ് അപകടം. കാട്ടുപന്നി ബൈക്കിലിടിച്ചതോടെ റോഡിലേക്ക് തെറിച്ചു വീണ ബാബുവിന് മൂക്കിനും ഇരു കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് അതു വഴി വന്ന നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഹോംഗാർഡ്പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.






