LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പി. വി. സി. ഫ്ലെക്സിൽപ്രിന്റ്ചെയ്ത ബാനറുകൾപിടികൂടി 10000 രൂപപിഴയിട്ടു

img_1472.jpg
Spread the love

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഉളിക്കൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന പ്രിന്റ് എക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പി. വി സി ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകൾ പിടികൂടി. വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി പ്രിന്റ് ചെയ്ത ബാനറുകളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്. 100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളു എന്ന് നിയമം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തത് സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ഉളിക്കൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷമൽ എം തുടങ്ങിയവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!