പോലീസ് റൂട്ട് മാർച്ച് നടത്തി; ഇലക്ഷൻ പ്രചാരണ കലാശക്കൊട്ട് ഇന്ന്

പയ്യന്നൂർ. തദ്ദേശ തിരഞ്ഞെടുപ്പ് ഈ മാസം 11 ന് നടക്കാനിരിക്കെ വോട്ടുകൾ ഉറപ്പിച്ച് ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ മുന്നേറുകയാണ്. പ്രചാരണ ആഘോഷ പ്രവർത്തനത്തിന് ഇന്ന് വൈകുന്നേരത്തോടെ സമാപനമാകും. ഇന്നലെ യു ഡി എഫ് നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലി നടത്തി ഇന്ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ടൗണിൽ യു.ഡി.എഫ് കലാശക്കൊട്ടും അഞ്ചു മണി മുതൽ ആറു മണി വരെ എൽ ഡി.എഫ് കലാശക്കൊട്ടും നടക്കും.
ബി ജെ പി നേതൃത്വത്തിൽ പ്രചാരണ കലാശക്കൊട്ട് ഇന്നലെയോടെ സമാപിച്ചു. കലാശക്കൊട്ട്ഇന്ന് വൈകുന്നേരം അവസാനിക്കുന്നതോടെ നിശബ്ദ പ്രചാരണ വോട്ടു തേടിയുള്ള പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തകർ തയാറായി കഴിഞ്ഞു. ഏറെ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. അടിയൊഴുക്കുകൾ ഏറെ ഉണ്ടാകാനിടയുള്ള സമ്മതിദായകരുടെ വോട്ടുകൾ നേടാനുള്ള തന്ത്രങ്ങളിലാണ് പ്രവർത്തകർ. സമാധാനപരമായ വോട്ടെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സേനയെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്രശ്ന സാധ്യത കണക്കിലെടുത്ത് പയ്യന്നൂരിൽ ഇന്ന് ഉച്ചയോടെ പയ്യന്നൂർ സബ് ഡിവിഷൻ ഡിവൈഎസ്പി കെ.വിനോദ് കുമാറിന്റെ നിർദേശപ്രകാരം പരിയാരം എസ്.ഐ.സി. സനീതിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽപോലീസ് സേന റൂട്ട് മാർച്ചും നടത്തി.






