LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സ്ഥാനാർത്ഥിയെ കൊന്നുകളയുമെന്ന് ഭീഷണി സി പി എംക്കാരനെതിരെ കേസ്

img_9163.jpg
Spread the love

മയ്യിൽ:ബി ജെ പി സ്ഥാനാർത്ഥിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി അക്രമം കാണിച്ചുവെന്ന പരാതിയിൽ സി പി എം പ്രവർത്തകനെതിരെ കേസ്. ബി ജെ പി മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ടും പതിനാലാം വാർഡ് സ്ഥാനാർത്ഥിയുമായ കയരളം ഗോപാലൻ പീടികക്ക് സമീപത്തെ കെ.കെ. സോമൻ്റെ (50) പരാതിയിലാണ് സി പി എം പ്രവർത്തകൻ കയരളം കൊവ്വപ്പടവിലെ സി.വി. അനൂപിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. ഈ മാസം 6 ന് ശനിയാഴ്ച രാത്രി 10.45 മണിക്ക് ആണ് പരാതിക്കാസ്പദമായസംഭവം. പരാതിക്കാരൻ മകൻ അഭിരാമിനൊപ്പം ബൈക്കിൽ പോകവെ ഗോപാലൻ പീടികക്ക് സമീപമെത്തിയപ്പോൾ പിറകിലിരിക്കുകയായിരുന്ന മകനെ കോളറിൽ പിടിച്ചു വലിച്ചു ബൈക്കിൽ നിന്നും താഴെക്കിറക്കുകയും എന്താണ് പ്രശ്നമെന്ന് ചോദിച്ച പരാതിക്കാരനെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം പ്രതി വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി പറമ്പിൽ സ്ഥാപിച്ച എൽഐസി ഏജൻ്റിൻ്റെ ബോർഡുംബി ജെ പി ഇലക്ഷൻ പ്രചരണ ബോർഡും നശിപ്പിക്കുകയും ചെയ്തതിൽ 5000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നുമുള്ള പരാതിയിലുമാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!