ക്ഷേത്സോവ ത്തിനെത്തിയ വയോധികയുടെ കഴുത്തിലണിഞ്ഞ മൂന്നു പവൻ്റെ മാല കവർന്നു

പരിയാരം :ക്ഷേത്സോവ ത്തിനെത്തിയ വയോധികയുടെ കഴുത്തിലണിഞ്ഞ മൂന്നു പവൻ്റെ മാല കവർന്നു. അടുത്തില ഗവ. വെറ്റിനറി ആശുപത്രിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ ലക്ഷ്മികുട്ടിയുടെ (72) മാലയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കുമിടയിലാണ് സംഭവം. ചെറുതാഴം രാമപുരം അമ്പലത്തിൽ ഉത്സവം കാണാൻ എത്തിയപ്പോഴായിരുന്നു 2,70,000 രൂപ വിലമതിക്കുന്ന മൂന്ന് പവൻ്റെ മാല മോഷണം പോയത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






