LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ക്ഷേത്രത്തിൽ കവർച്ച; തിരുവാഭരണവും ഭണ്ഡാരവും കവർന്നു

img_1118.jpg
Spread the love

നീലേശ്വരം: ക്ഷേത്ര ശ്രീകോവിൻ്റെ വാതിൽ കുത്തി തുറന്ന് കവർച്ച.
പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് കവര്‍ച്ച. തിരുവാഭരണം കവർന്ന മോഷ്ടാവ് രണ്ടു ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു .
ഇന്ന് പുലര്‍ച്ചെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശ്രീകോവിലിന്‍റെ വാതില്‍ തകര്‍ത്ത നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാലയും രണ്ട് ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണവുമാണ് മോഷ്ടാവ് കവർന്നത്. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐമാരായ ഇ.കെ.സുഭാഷ്, കെ.വി.രതീശന്‍, എഎസ്ഐ മഹേന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. കാസര്‍കോട് നിന്നും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!