ട്രിപ്പ് വിളിച്ച്ഓട്ടോ ടാക്സി ഡ്രൈവറുടെ മൂക്ക് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: അനധികൃത മദ്യവില്പനയെ കുറിച്ചു ചോദിച്ച വിരോധത്തിൽ
ട്രിപ്പ് വിളിച്ചു കൊണ്ടുപോയി ഓട്ടോ ടാക്സി ഡ്രൈവറെ മർദ്ദിച്ച് മൂക്കിൻ്റെ പാലം അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ കോറോം ചാലക്കോട്ടെ കെ.വി. ജ്യോതിഷിനെ (38) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഓട്ടോ ടാക്സി
ഡ്രൈവർ കോറോം ചാലക്കോട് സ്വദേശി പി പി രൂപേഷിൻ്റെ (38) പരാതിയിലാണ് കേസ്.
ഈ മാസം 11 ന് രാത്രി 11.25 മണിക്ക് കാനായിലേക്ക് ട്രിപ്പ് പോകണമെന്ന്പറഞ്ഞ് പരാതിക്കാരൻ്റെ ഓട്ടോ ടാക്സി ട്രിപ്പ് വിളിച്ച പ്രതി കോറോം എഞ്ചിനീയറിംഗ് കോളേജിനടുത്തെത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ട് വണ്ടിയിൽ നിന്നും ഇറങ്ങി പരാതിക്കാരനെ തടഞ്ഞു നിർത്തി കയ്യിൽ കരുതിയ ആയുധം ചുരുട്ടി പിടിച്ച് ഇരു കണ്ണിനും മൂക്കിനും ഇടിച്ച് ഗുരുതരമായി പരിക്കേല്പിച്ചു. സാരമായി പരിക്കേറ്റ ഡ്രൈവർ മംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
