December 1, 2025

ഗൃഹസന്ദർശനത്തിൽ സ്ഥാനാർഥിക്ക് കാർഷിക ധാന്യങ്ങളാൽ നിർമ്മിച്ച വർണ്ണചിത്രം സമ്മാനിച്ച് കൊച്ചുകലാകാരന്മാർ

img_9708.jpg

പയ്യന്നൂർ: നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഷക സംഘം ഏരിയ കമ്മിറ്റി അംഗം പി. സുരേഷിന് സ്വന്തം തറവാട് വീട്ടിൽ എത്തിയ ഗൃഹസന്ദർശന വേളയിൽ നിറങ്ങളാൽ കാർഷിക ധാന്യങ്ങളാലാണ് വരവേൽപ്പ്. സഹോദര മക്കൾ ചേർന്നൊരുക്കിയ മനോഹരമായ കളർ ഗ്രെയിൻ ആർട്ട് ആണ് സ്ഥാനാർത്ഥിയെ ആകർഷിച്ചത്.

നഗരസഭയുടെ പതിനൊന്നാം വാർഡായ കാനായി സൗത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി. സുരേഷിന്റെ ചിത്രമാണ് നെല്ല്, അരി, ചെറുപയർ, മമ്പയർ, തുവര, എള്ള് തുടങ്ങിയ കാർഷിക വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചത്.

ചിത്രം ഒരുക്കിയത് നിരവധി കൊച്ചുകലാകാരന്മാർ:

ടി.കെ. അഭിജിത്ത്, അർജുൻ കാനായി, ടി.വി. അഖിൽ, ടി.വി. നിഖിൽ, ടി.കെ. അഭിനന്ദ, ടി.കെ. ഉത്തര, സാൻവിയ, ടി.കെ. മിത്രമോൾ, ഇവാഞ്ജലീൻ, ദേവശ്രീ എന്നിവർ നാല് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ചിത്രം പൂർത്തിയാക്കിയത്.

ഗൃഹസന്ദർശനത്തിന് ഒപ്പം പി. ഗംഗാധരൻ, വി.വി. ഗിരീഷ്, കെ. ജീവൻ കുമാർ, എം. രഞ്ജിത്ത്, പി. വിനോദ്, ഉണ്ണി കാനായി എന്നിവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger