കഞ്ചാവുമായി പിടിയിൽ

തളിപ്പറമ്പ്. വില്പനക്കായി സൂക്ഷിച്ച 203 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഗയേർട്ടലയിലെ ബിന്ദുനാഥ് മണ്ഡലിനെ (38) യാണ് എസ്.ഐ. കെ.ദിനേശനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലു മണിക്ക് കാക്കത്തോട് ബസ് സ്റ്റാൻ്റിന് സമീപം വെച്ചാണ് 203 ഗ്രാം കഞ്ചാവുപൊതിയുമായി യുവാവ് പോലീസ് പിടിയിലായത്.






