കല്യാശ്ശേരി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് 16 വാർഡുകളിലും, മുസ്‌ലിം ലീഗ് 2 വാർഡുകളിലും, സിഎംപി 1 വാർഡിലും, യുഡിഎഫ് സ്വതന്ത്രൻ 1 വാർഡിലുമാണ് മത്സരിക്കുന്നത്.
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കൂനത്തറ മോഹനൻ ഉദ്ഘാടനം ചെയ്തു. പി.വി. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. എം.പി. ഹക്കിം ഹാജി, പി. രാജൻ, ബേബി ആന്റണി, എൻ. തമ്പാൻ, പി.കെ. വൽസലൻ എന്നിവർ സംസാരിച്ചു.
വാർഡ് നമ്പർ – സ്ഥാനാർഥികൾ
പി.കെ. അബ്ദുൾ ഖാദർ എം.ടി. സാഹിദ പി. വനജ സി.എം. ബീന കെ.പി. ലീന കെ. നിഷ പി.വി. ധനഞ്ജയൻ എം. ജാനകി പി. സുരേശൻ പി. ദിനേശൻ ഇ. ഗിരീശൻ ഒ.വി. ലത പി. ഗീത എൻ. തമ്പാൻ പി. ശ്രീന കെ. റഹീമ പി.പി. ഹുസ്സൻകുട്ടി കെ.വി. ഷക്കീർ എൻ.കെ. സഫൂറ നാരായണൻ കൊയക്കാട്ട്
രണ്ട് ദമ്പതികൾ മത്സരരംഗത്ത്
സ്ഥാനാർഥിപ്പട്ടികയിൽ രണ്ട് ദമ്പതികൾ ഉൾപ്പെട്ടത് ശ്രദ്ധേയമായി.
7-ാം വാർഡ് – മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.വി. ധനഞ്ജയൻ 5-ാം വാർഡ് – ഭാര്യ കെ.പി. ലീന
അതുപോലെ,
9-ാം വാർഡ് – പി. സുരേശൻ 13-ാം വാർഡ് – ഭാര്യ പി. ഗീത
കല്യാശ്ശേരി പഞ്ചായത്തിലെ യുദ്ധപ്പരിപാടികൾക്ക് മുൻപെക്കാളും ചൂടേറിയ നിറം പകരുന്നതാണ് രണ്ട് ദമ്പതികളുടെ പ്രവേശനം.






