ഒന്നാം ക്ലാസുകാരുടെ സംയുക്ത ഡയറിക്ക് ഗ്രന്ഥശാലയുടെ അനുമോദനം

.
മാച്ചേരി ന്യൂ യു പി സ്കൂളിലെ ഒന്നാം ക്ലാസിൽ 100 സംയുക്ത ഡയറി പൂർത്തിയാക്കിയ ഒന്നാം തരത്തിലെ ഒന്നാന്തരം കുട്ടികളെ ശിശുദിനത്തോടനുബന്ധിച്ച് ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാല അനുമോദിച്ചു.
കണ്ണൂർ നോർത്ത് എ ഇ ഒ ഇബ്രാഹിംകുട്ടി രയരോത് , വായനശാല സെക്രട്ടറി ചന്ദ്രൻ കാണിച്ചേരി എന്നിവർ കുട്ടികൾക്ക് ഉപഹാര വിതരണം നടത്തി.






