സ്ഥാനാർത്ഥിഎം.രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക പ്രസ് ഫോറം കൈമാറി.

പയ്യന്നൂർ : പയ്യന്നൂർ നഗരസഭ എട്ടാം വാർഡായ മുതിയലത്ത് നിന്നും ജനവിധി തേടുന്ന
മാധ്യമപ്രവർത്തകനും പയ്യന്നൂർപ്രസ് ഫോറം ഭാരവാഹിയുമായ എം. രാമകൃഷ്ണന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പ്രസ് ഫോറം കൈമാറി. പയ്യന്നൂർപ്രസ് ഫോറം സെക്രട്ടറി ടി. ഭരതൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസ് ഫോറം പ്രസിഡണ്ട് പി.എ. സന്തോഷ് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി.
സ്ഥാനാർത്ഥിഎം. രാമകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. വിജയൻ തെരുവത്ത്, ഗണേഷ് പയ്യന്നൂർ,ടി ബാബു പഴയങ്ങാടി , എൻ.എം. രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.






