കണ്ണൂർ കോർപ്പറേഷൻ: 37 ഡിവിഷനിൽ കോൺഗ്രസ്, 18-ൽ ലീഗ്, ഒന്നിൽ സിഎംപി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, മുസ്‌ലിം ലീഗ്, സിഎംപി എന്നിവർ മത്സരിക്കുന്ന ഡിവിഷനുകൾ അന്തിമമായി നിശ്ചയിച്ചു.
37 ഡിവിഷനുകളിൽ കോൺഗ്രസ്, 18 ഡിവിഷനുകളിൽ മുസ്‌ലിം ലീഗ്, ഒരു ഡിവിഷനിൽ സിഎംപി മത്സരിക്കും.
⸻
കോൺഗ്രസ് മത്സരിക്കുന്ന ഡിവിഷനുകൾ
പള്ളിയാംമൂല (1), കുന്നാവ് (2), കൊക്കേൻപാറ (3), പള്ളിക്കുന്ന് (4), ഉദയംകുന്ന് (6), പൊടിക്കുണ്ട് (7), കൊറ്റാളി (8), അത്താഴക്കുന്ന് (9), തുളിച്ചേരി (11), വലിയന്നൂർ (16), ചേലോറ (17), മാച്ചേരി (18), പള്ളിപ്പൊയിൽ (19), കാപ്പാട് (20), എളയാവൂർ സൗത്ത് (22), മുണ്ടയാട് (23), എടച്ചൊവ്വ (24), കാപ്പിച്ചേരി (26), മേലെചൊവ്വ (27), കിഴുത്തള്ളി (29), ആറ്റടപ്പ (31), ചാല (32), എടക്കാട് (33), ആലിൻകീഴിൽ (35), കിഴുന്ന (36), തോട്ടട (37), ആദികടലായി (38), കാഞ്ഞിര (39), കുറുവ (40), വെറ്റിലപ്പള്ളി (42), ചൊവ്വ (45), സൗത്ത് ബസാർ (47), ടെമ്പിൾ (48), തായത്തെരു (49), കാനത്തൂർ (52), പയ്യാമ്പലം (53), താളിക്കാവ് (54), പഞ്ഞിക്കയിൽ (56).
കുറിപ്പ്: ഇതിൽ ഒരു സീറ്റ് സിഎംപിക്കു നൽകും. കൈപ്പച്ചേരി, ആദികടലായി, കാപ്പാട് എന്നീ ഡിവിഷനുകളിൽ ചർച്ച തുടരുന്നു.
⸻
മുസ്‌ലിം ലീഗ് മത്സരിക്കുന്ന ഡിവിഷനുകൾ
തളാപ്പ് (5), കക്കാട് (10), കക്കാട് നോർത്ത് (12), ശാദുലിപ്പള്ളി (13), പള്ളിപ്രം (14), വാരം (15), എളയാവൂർ നോർത്ത് (21), അതിരകം (25), താഴചൊവ്വ (28), തിലാന്നൂർ (30), ഏഴര (34), പടന്ന (41), നീർച്ചാൽ (43), അറക്കൽ (44), താണ (40), കസാനക്കോട്ട (50), ആയിക്കര (51), ചാലാട് (55).
⸻
സിഎംപി
കോൺഗ്രസ് വിട്ടുകൊടുക്കുന്ന ഒരു ഡിവിഷനിലാണ് സിഎംപി മത്സരിക്കുക. ഇത് ഉടൻ പ്രഖ്യാപിക്കും.






