കണ്ണൂർ ജില്ലാ പഞ്ചായത്ത്: എൻ.ഡി.എ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയായി

കണ്ണൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎ കണ്ണൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളും പ്രഖ്യാപിച്ചു. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ട പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.
രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ
• കരിവെള്ളൂർ: വിജയലക്ഷ്മി
• മാതമംഗലം: രമ സനിൽകുമാർ
• നടുവിൽ: എം.പി. ജോയ്
• മയ്യിൽ: കെ. സജേഷ്
• കൊളച്ചേരി: രാഹുൽ രാജീവൻ
• അഴീക്കോട്: സി.കെ. സുരേഷ് വർമ്മ
• കല്യാശ്ശേരി: സുമേഷ് സുരേന്ദ്രൻ
• മാട്ടൂൽ: എ.വി. സനിൽകുമാർ
• ചെറുകുന്ന്: കേണൽ സാവിത്രിയമ്മ കേശവൻ
• കുറുമാത്തൂർ: രമേശൻ ചെങ്ങൂനി
• പരിയാരം: ഗംഗാധരൻ കാളീശ്വരം
• കുഞ്ഞിമംഗലം: ഷഹ്ന മുകേഷ്
• അതിരകം: പി.പി. ജിതിൻ
• മേഞ്ഞെ ചൊവ്വ: കെ.സി. സുഷമ
• കീഴ്ത്തള്ളി: സി.എച്ച്. ഷൈമ
• ഏഴര: പി.വി. സനിൽ
• ആലിങ്കൽ: രഞ്ജിനി എസ്. കുമാർ
• പടന്ന: ടി. കൃഷ്ണപ്രഭ
• വെറ്റിലപ്പള്ളി: ശ്രീജിത്ത്
• നീർച്ചാൽ: സുമ സെൽവരാജ്
• തായത്തെരു: എം. ലളിത
• കാനത്തൂർ: അഡ്വ. ശ്രീപ്രഭ
“വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി” — ബി.ജെ.പി
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻഡിഎ ശക്തമായ മുന്നേറ്റം നടത്തുമെന്നും, ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പദ്മനാഭൻ പറഞ്ഞു.
ബീഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വലിയ മുന്നേറ്റം ബി.ജെ.പി വിരുദ്ധ പ്രചരണങ്ങളെ തകർത്തെറിഞ്ഞതാണെന്നും, അതിന്റെ പ്രതിഫലനം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലും അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






