LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ആത്മഹത്യ ചെയ്ത ബി.എൽ.ഒക്ക് തൊഴിൽ സമ്മർദം ഉണ്ടായിട്ടില്ലെന്ന് കണ്ണൂർ കലക്ടർ: ‘നല്ല രീതിയിൽ ജോലിചെയ്യുന്നയാൾ, മരണത്തിൽ അനുശോചിക്കുന്നു

38b1c96b-5fd0-4d87-9479-6ec98e001677.jpg
Spread the love

കണ്ണൂർ: പയ്യന്നൂർ നിയമസഭ മണ്ഡലത്തിലെ 18ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസർ അനീഷ് ജോർജ് വസതിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തൊഴിൽ സമ്മർദമുണ്ടായിട്ടില്ലെന്നും അദ്ദേഹം നല്ല രീതിയിൽ ജോലി ചെയ്യുന്നയാളാണെന്നും ജില്ല കലക്ടർ അരുൺ കെ. വിജയൻ. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അനീഷിന്റെ കുടുംബത്തിന് എല്ലാ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.

‘തൊഴിൽ സമ്മർദമുണ്ടായതായി അനീഷ് അറിയിച്ചിട്ടില്ല. 1065 ഫോറങ്ങൾ വിതരണം ചെയ്യാൻ അദ്ദേഹത്തെ ഏൽപിച്ചിരുന്നു. ഇതിൽ 50 ഫോറങ്ങൾ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. മറ്റുള്ളവ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച സൂപ്പർവൈസറോട് ആവശ്യമില്ലെന്നും താൻതന്നെ പൂർത്തിയാക്കുമെന്നുമാണ് അനീഷ് അറിയിച്ചത്. പൊലീസ് പരിശോധനയിലും സംശയകരമായ പരിക്കുകളോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല’ -റിപ്പോർട്ടിൽ പറയുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!