വസ്തു വില്പനയിൽ വ്യാജ രേഖ ചമച്ച് രണ്ടര കോടി തട്ടിയെടുത്ത 4പേർക്കെതിരെ കേസ്

തളിപ്പറമ്പ് : വ്യാജ രേഖകൾ നിർമ്മിച്ച് വസ്തു രജിസ്റ്റർ ചെയ്തു നൽകി രണ്ടര കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കുറുമാത്തൂരിൽ താമസിക്കുന്ന പഴയങ്ങാടി മാട്ടൂൽ നോർത്തിലെ അമിനാസിൽ അബ്ദുൾ സത്താറിൻ്റെ പരാതിയിലാണ് ഏറണാകുളം കാക്കനാട് സ്വദേശി മാത്യു ഫ്രാൻസിസ് (62),, ടി. എം. തോമസ് (61), ടി. എ. ജോസഫ് (62), വി.ജെ ജോസഫ് (70) എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. സഹോദരങ്ങളായ ഒന്നുമുതൽ മൂന്ന് വരെ പ്രതികളും ബന്ധുവായ നാലാം പ്രതിയും ചേർന്ന് പരാതിക്കാരനിൽ നിന്നും 2016 ആഗസ്റ്റ് മൂന്നിന് സ്ഥലവില്പന കരാറുണ്ടാക്കി ഒന്നര കോടി രൂപ ഒന്നും രണ്ടും പ്രതികൾകൈ പറ്റിയും
2016 സപ്തംബർ 7 നും ഒക്ടോബർ 25 നും 2017 ഫെബ്രവരി 23 തീയതികളിലുമായി 4 ഏക്കറോളം ഭൂമി പരാതിക്കാരൻ്റെയും പരാതിക്കാരൻ നിർദേശിച്ച അഞ്ചോളം ആളുകളുടെയും പേരിലേക്ക് കുറുമാത്തൂർ വില്ലേജിലെ സർവ്വെ നമ്പർ 100/22 തണ്ടപേരിലുള്ള സ്ഥലം വ്യാജ രേഖകൾ ചമച്ച് നൽകി രജിസ്റ്റർ ചെയ്തു പണവും ചെക്കുമായി ആകെരണ്ടര കോടി രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന് കാണിച്ച് കൊച്ചി ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽപരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിക്ക് കൈമാറിയതിനെ തുടർന്ന് കേസ് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






