251 -ാമത്തെ നോമിനേഷനുമായി തോൽക്കാനായി ജനിച്ചവൻ

കുഞ്ഞിമംഗലം : തിരഞ്ഞെടുപ്പുകളിൽ തോൽക്കാനായി ജനിച്ചവൻ എന്നു സ്വയം അവകാശപ്പെടുന്ന കിംഗ് ഡോ. പത്മരാജൻ തൻ്റെ 251 -ാമത്തെ നോമിനേഷനുമായി മത്സരിക്കാൻ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെത്തി.
ഇക്കുറി ജന്മനാട്ടിലെ ഒന്നാം വാർഡിലാണ് ജനവിധി തേടുന്നത്. ഇന്ന് രാവിലെ 11.05 മണിയോടെ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വരണാധികാരി കൂടിയായ സെക്രട്ടറി എം പി വിനോദ് കുമാർ മുമ്പാകെ അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചു. സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണമാണ് ഇന്ന് കുഞ്ഞിമംഗലത്ത് നടന്നത്. വിവരമറിഞ്ഞ്നിരവധി പേർ പത്രികാ സമർപ്പണവിശേഷം പങ്കുവെയ്ക്കാൻ പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയിരു ന്നു.






