കണ്ണൂർ–കാസർഗോഡ് ജില്ലാതല വയലാർ ഗാനാലാപന മൽസരം: ശാലിമ ബക്കളത്തിന് ഒന്നാം സ്ഥാനം
📍 കുഞ്ഞിമംഗലം വി.ആർ നായനാർ വായനശാല മ്യൂസിക് ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽ അമ്പത് പേർ പങ്കെടുത്തു
കണ്ണൂർ: കുഞ്ഞിമംഗലം വി.ആർ നായനാർ വായനശാല ആൻഡ് ഗ്രന്ഥാലയം മ്യൂസിക് ക്ലബ് സംഘടിപ്പിച്ച കണ്ണൂർ–കാസർഗോഡ് ജില്ലാതല വയലാർ ഗാനാലാപന മൽസരത്തിൽ ശാലിമ ബക്കളം ഒന്നാം സ്ഥാനം നേടി.
അജിത്ത് കരിവെള്ളൂർ രണ്ടാം സ്ഥാനവും മനോജ് ഏഴിലോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാനദാനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ എ.എസ്.ഐ സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു.
ശ്രീജ ദിജീഷ് അധ്യക്ഷയായി. ദിനേശൻ പി സ്വാഗതവും കെ.എം സുരേഷ് മാസ്റ്റർ നന്ദിയും അറിയിച്ചു.
മത്സരത്തിൽ അമ്പത് പേർ പങ്കെടുത്തു.
