December 1, 2025

പയ്യന്നൂരിൽ നഗരസഭ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

img_7260.jpg

പയ്യന്നൂർ:നഗരസഭ നഗരത്തിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
അഞ്ച്ഇടങ്ങളിലായി 12
നിരീക്ഷണ ക്യാമറകൾ കൂടി സ്ഥാപിച്ചു.

നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ ചെയർപേഴ്സൺ
കെ.വി. ലളിത നിർവ്വഹിച്ചു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.കെ. ഗിരീഷ് പദ്ധതി വിശദീകരിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ
സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ കൗൺസിലർമാരായ മണിയറ ചന്ദ്രൻ, ഇക്ബാൽ പോപ്പുലർ , കെ.കെ.അശോക് കുമാർ, ബി. കൃഷ്ണൻ,പി.ഷിജി, നഗരസഭ മുൻ വൈസ് ചെയർമാൻ കെ.കെ.ഗംഗാധരൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്കുമാർ എം.പി,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ
സംബന്ധിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പദ്ധതിയിലൂടെ മൂന്ന് ഘട്ടങ്ങളിലായി 22 ഇടങ്ങളിൽ 41 ക്യാമറകളാണ് ഇതിനോടകം സ്ഥാപിച്ചത്.
ക്യാമറകളുടെ പരിശോധന നടത്തുന്നതിന് രണ്ട് എൽഇ.ഡി. ടി.വി.യും നഗരസഭയിൽ ഒരുക്കിയിട്ടുണ്ട്.

നഗരസഭ സ്ഥാപിച്ച ക്യാമറകളിലൂടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനു പുറമേ, റോഡപകടങ്ങളോ, മറ്റ് മോഷണങ്ങളോ നടന്നുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് പരിശോധന നടത്തുന്നതിന് നഗരസഭയുടെ ക്യാമറകൾ വഴി സാധിക്കുന്നുണ്ട്. 2024-25 വർഷത്തെ പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചിലവിലാണ് ഇപ്പോൾ 12 ക്യാമറകൾ സ്ഥാപിച്ചത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger