November 1, 2025

യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി

img_6960.jpg

വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ചിറക്കൽഅലവിൽ സ്വദേശി ഉപേന്ദ്രൻ്റെ മകൾ ടി. പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺ സുഹൃത്തിന് ഫോൺ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger