November 1, 2025

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

img_6634.jpg

പിലാത്തറ:മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 

സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരണപ്പെട്ടത്. 

തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം നടന്നത്. 

പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പിലാത്തറ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീരജിലെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്ത്യൻ കോഫി ഹൗസ് പയ്യന്നൂരിൽ മൂന്ന് മാസം മുൻപാണ് നീരജിന് ജോലി കിട്ടിയത്. 

അതിയടത്തെ എം രവി-സുഭന ദമ്പതികളുടെ മകനാണ്. 

സൂരജ് (ബാംഗ്ലൂർ) സഹോദരനാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger