കുട്ടി ഡ്രൈവർ പിടിയിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത കുട്ടി ഇരു ചക്ര വാഹനം ഓടിച്ചു പോലീസ് പിടിയിലായി വാഹനം ഓടിക്കാൻ കൊടുത്ത ആൾക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ ഹൊസ്ദുർഗ് നിത്യാനന്ദ ആശ്രമത്തിന് മുൻവശം വെച്ചാണ് കുട്ടി ഡ്രൈവർ ഓടിച്ചു വന്ന കെ.എൽ. 79.ബി.1744 നമ്പർ സ്കൂട്ടർ എസ്.ഐ.വിഷ്ണുപ്രസാദും സംഘവും പിടികൂടിയത് .വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയുടെപിതാവായ കാഞ്ഞങ്ങാട് സൗത്തിലെ മൺസൂർ ഹൗസിൻ മാത്യുവിനെതിരെ കേസെടുത്തു.
