LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

കേണൽ സി കെ നായിഡു ട്രോഫി : വരുൺ നായനാർ ,ഒമർ അബൂബക്കർ കേരള ടീമിൽ

img_5715.jpg
Spread the love

ബി സി സി ഐ കേണൽ സി കെ നായിഡു ട്രോഫിയിൽ  കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരായ വരുൺ നായനാർ,ഒമർ അബൂബക്കർ പാഡണിയും .അഭിജിത്ത് പ്രവീൺ ആണ് കേരള ക്യാപ്റ്റൻ.എലൈറ്റ് ഗ്രൂപ്പ് എ യിൽ ഒക്ടോബർ 16 ന് സൂറത്ത് വെച്ച് ഗുജറാത്തിനേയും ,26 ന് വയനാട് വെച്ച് ബറോഡയേയും,നവംബർ 2 ന് ഛാണ്ഡിഗഡ് വെച്ച് പഞ്ചാബിനേയും,ജനുവരി 23 ന് തിരുവനന്തപുരത്ത് വെച്ച് ജമ്മു കാശ്മീരിനേയും,30 ന് മേഘാലയ വെച്ച് മേഘാലയയേയും,തിരുവനന്തപുരത്ത് വെച്ച് ഫെബ്രുവരി 6 ന് ഗോവയേയും,13 ന് ജാർഖണ്ഡിനേയും കേരളം നേരിടും.

2024-25 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ടീമംഗമായിരുന്നു വരുൺ.2019 ൽ  19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച ആ മൽസരത്തിൽ വരുൺ പുറത്താകാതെ 19 റൺസ് നേടിയിരുന്നു.2022-23 സീസണിൽ സി കെ നായിഡു ട്രോഫിയിൽ കേരള ടീമിൽ കളിച്ചിരുന്നു. 2021-22 സീസണിൽ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു വരുൺ. 2021-22 സീസണിൽ അണ്ടർ 23 ഇന്ത്യ എമേർജിങ്ങ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14,അണ്ടർ 16 ,അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരള ടീമിനെ വരുൺ നയിച്ചിട്ടുണ്ട്.വലം കൈയ്യൻ ബാറ്ററായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. കൂത്തുപറമ്പ്  കരൽ കുടുംബാംഗമായ  ദീപക് കരലിൻറേയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ  പ്രിയയുടേയും മകനായ വരുൺ നായനാർ ജനിച്ചത് പയ്യന്നൂർ ആണെങ്കിലും വളർന്നത് ദുബായിലാണ്.സഹോദരൻ ഗോവിന്ദ് നായനാർ. ബിരുദ ധാരിയാണ് വരുൺ.

വലംകൈയ്യൻ ഓപ്പണിങ് ബാറ്ററായ ഒമർ അബൂബക്കർ അണ്ടർ 14,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ് . കണ്ണൂർ കസാനക്കോട്ട അമർ വില്ലയിൽ കെ.പി.നൗഷാദിൻറേയും എം.ഷാജുവിൻറേയും മകനായ ഒമർ എം കോം വിദ്യാർഥിയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!