മത്സ്യ മാലിന്യ ജലം ഒഴുക്കിയതിന് കേസ്

പയ്യന്നൂർ.പൊതു റോഡിൽ മത്സ്യ മാലിന്യ ജലം ഒഴുക്കിയതിന് പോലീസ് കേസെടുത്തു. പഴയ ബസ് സ്റ്റാൻ്റിന് സമീപംഗുഡ് ഓട്ടോ പാർക്ക് ചെയ്ത് മത്സ്യ മാലിന്യ ജലം പുറന്തള്ളിയതിന് കോറോത്തെ കെ.ഷമീമിനെ (39) തിരെയാണ് എസ്.ഐ. കെ.എസ്.നിതിൻ കേസെടുത്തത്. ഇന്നലെ രാത്രി 8.10 മണിക്കാണ് സംഭവം. കേസെടുത്ത പോലീസ് മത്സ്യവില്പന നടത്തിയ കെ.എൽ. 59. കെ. 63 27 നമ്പർ ഗുഡ്സ് ഓട്ടോ കസ്റ്റഡിയിലെടുത്തു.






